നെസ്ലെ ഇന്ത്യ ലിമിറ്റഡ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റ് വിതരണം കടപ്ലാമറ്റത്ത് നടന്നു. ജോസ് കെ മാണി MP വിതരണോദ്ഘാടനം നിര്‍വഹിച്ചു. മരിയോദയം പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷനായിരുന്നു.
നെസ്ലെ ഇന്ത്യ റീജണല്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയി സ്്കറിയ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌മോള്‍ റോബര്‍ട്ട്, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റണി വയലാറ്റ്, ഫാദര്‍ ജൂബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തോമസ് T കീപ്പുറം ,ബോണി കുര്യാക്കോസ്, ബേബി ജോര്‍ജ് കുടിയിരിപ്പില്‍, തോമസ് പുളിക്കീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments