അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ്
കേരള ഏറ്റുമാനൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ലൈഫ് ലൈന്‍ പദ്ധതി ജില്ലാതല ഉദ്ഘാടനവും ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനയാണ് AAWK എന്ന് മന്ത്രി പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, കോവിഡ് മഹാമാരി, തുടങ്ങിയ സന്ദര്‍ഭങ്ങളിലെ സഹകരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഘടനയുടെ സംഭാവനകളും സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും, മന്ത്രി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് പി.വി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാര്‍ ലൈഫ് ലൈന്‍ പദ്ധതി ബോധവല്‍ക്കരണവും, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ജോയിന്‍ സെക്രട്ടറി പി.എല്‍ ജോസ്‌മോന്‍, ജില്ലാ പ്രസിഡന്റ് എ, ആര്‍ രാജന്‍, ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.പി.എന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ പി.ജി ഗിരീഷ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അവലോകനം നടത്തി. യൂണിറ്റ് സെക്രട്ടറി എസ് വിജയന്‍, വാര്‍ഷിക റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ സിജോ ഇ.എന്‍, കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജ്യോതി കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി രതീഷ് പി രാഘവന്‍,രക്ഷാധികാരി കെ.യു ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments