Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ഇ.ബി.ക്ക് കോടികളുടെ നഷ്ടം.



കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകള്‍ തകരാറിലാവുകയും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീഴുകയും ചെയ്തപ്പോള്‍ കെ.എസ്.ഇ.ബി.ക്ക് കോടികളുടെ നഷ്ടം. 


വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ജില്ലയിലുണ്ടായത് 2.43 കോടി രൂപയുടെ നഷ്ടം. കോട്ടയം ഇലക്ട്രിക്കല്‍ സര്‍ക്കിളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 369 ലോ ടെന്‍ഷന്‍ പോസ്റ്റുകളും, 62 ഹൈടെന്‍ഷന്‍ പോസ്റ്റുകളും ഇവിടെ ഒടിഞ്ഞു. ഒട്ടേറെ വൈദ്യുതക്കമ്പികളും നശിച്ചു. 167.80 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴില്‍ 75.55 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 260 ലോ ടെന്‍ഷന്‍ പോസ്റ്റുകളും, 60 ഹൈടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു.

Post a Comment

0 Comments