അതിരമ്പുഴ റീജണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രധാന ശാഖയില്‍ സ്ഥാപിച്ച ഇരുപത് കെ.വി ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോറോയി പോന്നാറ്റില്‍ നിര്‍വ്വഹിച്ചു. പ്ലാന്റ് സ്ഥാപിതമായതോടെ പ്രതിമാസം ഏകദേശം ഇരുത്തി അയ്യായിരം രൂപയോളം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ബാങ്കിന് ലാഭിക്കുവാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ജോറോയി പറഞ്ഞു.
ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം,മുന്‍ ബാങ്ക് പ്രസിഡന്റ്മാരായ കെ..പി.ദേവസ്യ ,പി.വി.മൈക്കിള്‍, ഭരണസമിതി അംഗങ്ങളായ ജെയിംസ് കുര്യന്‍, തോമസ് ജോസഫ്, കെ.യു. ലിയാക്കത്,മഹേഷ് രാജന്‍, ലിസി ദേവസ്യാച്ചന്‍,ഷൈമി മാത്യു,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി,മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിസ് മൂലേക്കരി കുര്യന്‍ സെബാസ്റ്റ്യന്‍, സെക്രട്ടറി കുഞ്ഞുമോന്‍ എം.ഡി, അസിസ്റ്റന്റ് സെക്രട്ടറി സുനിത നാസര്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments