കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട കുറുപ്പുംപറമ്പില്‍ ഔസേപ്പച്ചന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നു. പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നത്. ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനം ചെയ്തിട്ടുള്ള വൈദികരും ബന്ധുമിത്രാദികളും നാട്ടുകാരും,പൊതുപ്രവര്‍ത്തകരും, ജനപ്രതിനിധികളുമടക്കം നൂറു കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments