ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ മുത്തോലി സെന്റ് ആന്റണിസ് എച്ച്എസ്എസില്‍ മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പും, കണ്ണട വിതരണവും, ഫസ്റ്റ് എയ്ഡ് ക്ലാസും സംഘടിപ്പിച്ചു. മുത്തോലി സെന്റ് ആന്റണിസ് എച്ച്എസ്എസ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും തിരുവല്ല ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് മെഗാ സൗജന്യ നേത്രപരിശോധന ക്യാമ്പും, കണ്ണട വിതരണവും നടത്തിയത്. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ഫസ്റ്റ് എയ്ഡ് അവയര്‍നെസ് ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മുത്തോലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ: ഡോക്ടര്‍ മാത്യു ആനത്താരക്കല്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കല്‍ സെക്രട്ടറി റ്റിറ്റോ തെക്കേല്‍, ട്രഷറര്‍ സ്റ്റാന്‍ലി തട്ടാംപറമ്പില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി മാത്യു, പിറ്റിഎ പ്രസിഡന്റ് ഷിജോ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷിബിന്‍ കെ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
0 Comments