ഏറ്റുമാനൂര്‍ എം.ജി യൂണിവേഴ്‌സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാറും ഇടതുപക്ഷ സംഘടനകളിലും പൊതു പ്രവര്‍ത്തനത്തിലും സജീവ സാനിധ്യവുമായിരുന്ന അന്തരിച്ച ബാബുരാജ് എ വാര്യര്‍ അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയില്‍ നടന്നു. സിപിഐ എം ജില്ല സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കല്‍ സെക്രട്ടറി എം.ഡി. വര്‍ക്കി അധ്യക്ഷനായിരുന്നു. പി.പത്മകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എന്‍ വേണുഗോപാല്‍, ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ജില്ല കമ്മിറ്റിയംഗങ്ങളായ വി ജയപ്രകാശ്, എം.എസ് സാനു, ഇ.എസ് ബിജു, ഏരിയ കമ്മിറ്റിയംഗം വി.ആര്‍ പ്രസാദ്, ലോക്കല്‍ സെക്രട്ടറി കെ.പി ശ്രീനി, കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍, എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി രാജേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.എസ് സുരേഷ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ബീന, പ്രശാന്ത് രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments