പാലാ പൊന്‍കുന്നം റോഡില്‍ 12-ാം മൈലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറി. മിനിലോറിയിടിച്ച് കാര്‍ മുേന്നാട്ടു നീങ്ങി സമീപത്തെ ടെലഫോണ്‍ പോസ്റ്റിലിടിച്ചു. ഹോണ്ട സിറ്റി കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നു.
എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിനിലോറി റോഡില്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ നിസ്സാര പരിക്കുകളൊടെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ അറവുശാലയില്‍ നിന്നും മൃഗങ്ങളുടെ തോലും കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മൂന്നുമണിയോടെയായിരുന്നു അപകടം. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments