പാലായിലും പരിസരങ്ങളിലും ഞാവല്‍ പഴ വിപണി സജീവമായി. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലും വഴിവക്കിലും സുലഭമായിരുന്ന ഞാവല്‍പഴം ഇന്ന് വിഐപിയാണ്. കിലോയ്ക്ക് 400 രൂപയാണ് വില. വിലയില്‍ മാത്രമല്ല ഗുണത്തിലും ഞാവല്‍പഴം മുന്‍പന്തിയിലാണ്. രണ്ടുമാസമാണ് ഞാവല്‍ പഴത്തിന്റെ സീസണ്‍.
അതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കച്ചവടത്തിനായി പാലായിലും പരിസരങ്ങളിലും എത്തിയിരിക്കുന്നത്. പാലാ തൊടുപുഴ റോഡ്, പാലാ ബൈപാസ് എന്നിവിടങ്ങളില്‍ റോഡിന്റെ വശങ്ങളില്‍ പലഭാഗത്തും ഞാവല്‍പ്പഴം വില്‍ക്കുന്നുണ്ട്. ചെറിയ ചവര്‍പ്പും മധുരവും ഉള്ള ഈ പഴം ഉപ്പുചേര്‍ത്ത് കഴിക്കാനും പലരും ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച ഞാവല്‍ പഴമാണ് ഇപ്പോള്‍ കേരളത്തില്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നത്. ഈ ഞാവല്‍ പഴത്തിന്റെ നല്ല നിറവും വലിപ്പവും വാങ്ങുന്നവരെ ആകര്‍ഷിക്കുന്നു.
0 Comments