Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ 'ഹരിതവനം' പദ്ധതി



പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ 'ഹരിതവനം' പദ്ധതിയുടെ ഭാഗമായി നടത്തിയ 1001 ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണരംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകപരമാണെന്നും വൃക്ഷതൈകള്‍ വയ്ക്കുകയും പിന്നീട് അവിടേക്ക് ആരും തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത സാഹചര്യത്തില്‍ തൈകള്‍ പരിപാലിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചൊലുത്തേണ്ടതെന്നും, ലയണ്‍സ് ക്ലബ്ബുകള്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ക്ലബ്ബ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ലയണ്‍സ് ഡിസ്ട്രിക്ട് ജി.ഈ.റ്റി കോര്‍ഡിനേറ്റര്‍ അഡ്വ. ആര്‍ മനോജ് പാലാ, കെ.ആര്‍. രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, വി.എം. അബ്ദുള്ളാഖാന്‍, ശ്രീകുമാര്‍ പാലയ്ക്കല്‍, ജയിസണ്‍ കൊല്ലപ്പള്ളി, ഡോ. സിന്ധുമോള്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments