മുണ്ടുപാലം, പോണാട്, വെള്ളാപ്പാട് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് പാലാ ടൗണിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനു കാരണമാവുന്നതായി അഭിപ്രായമുയരുന്നു. പാടം നികത്തല്‍, പാലായിലെ വെള്ളക്കെട്ട് എന്നീ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പാലാ പൗരാവകാശ സമിതിയുടെ നേതൃത്വത്തില്‍ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു.
ജൂലൈ മൂന്നാം തീയതി മൂന്നു മണിക്ക് ടോംസ് ചേമ്പര്‍ ഹാളില്‍ സംവാദ സദസ്സ് നടക്കുമെന്ന് പൗരാവകാശ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാടശേഖരങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുന്നത് മൂലം പാലാ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കെട്ടിനില്‍ക്കുന്നതിന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജോയ് കളരിക്കല്‍, ജയേഷ് പി ജോര്‍ജ്, അഡ്വക്കേറ്റ് സിറിയക് ജെയിംസ്,സിബി കൊച്ചുപുര, ജോയ് പുളിക്കകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

0 Comments