ജനഹൃദയങ്ങളില്‍ ഇടം പിടിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വി.എസ് ജനകീയ പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ സാധാരണക്കാരായ ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ആത്മാര്‍ത്ഥതയും ഭരണാധികാരി എന്ന നിലയിലും സത്യസന്ധതയുള്ള വിപ്ലവകാരി എന്ന നിലയിലും അദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു. കണ്ണേ കരളെ എന്നു വിളിച്ച് കേരള ജനത അച്യുതാനന്ദന് പ്രണാമമര്‍പ്പിക്കുന്ന കാഴ്ചകളാണ് എവിടെയും.
വി.എസിന്റെ ഭൗതികശരീരം ഒരു നോക്ക് കാണുവാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തുമ്പോഴും വി.എസിനോടുള്ള ആദരവും ബഹുമാനസൂചകവും ഉള്‍ക്കൊണ്ട് ഗ്രാമീണ മേഖലയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയരുകയാണ്. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ വിപ്ലവ സൂര്യന്‍ എരിഞ്ഞടങ്ങുമ്പോള്‍ രാഷ്ട്രീയത്തിനതീതമായി കേരള ജനത നെഞ്ചിലേറ്റിയ നേതാവാണ് ഓര്‍മ്മയാവുന്നത്. വി.എസ് അച്യുതാനന്ദന്‍ എന്ന പ്രിയനേതാവിന്റ വേര്‍പാടിനെക്കുറിച്ച് സാധാരണക്കാരായ ജനങ്ങളും ഏറെ ദുഃഖത്തോടെയാണ് പ്രതികരിക്കുന്നത്.
0 Comments