ലഹരി വിരുദ്ധ മാസാചാരണ പരിപാടികളുടെ സമാപനം രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ നടന്നു.ലഹരിവിരുദ്ധ മാസാചാരണ പരിപാടികളുടെ സമാപനം രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ നടന്നു. ജൂണ്‍ 26 ന് പാലാ അല്‍ഫോന്‍സാ കോളേജില്‍ തുടക്കമിട്ട ലഹരിവിരുദ്ധ മാസചരണ പരിപാടികളുടെ സമാപന സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാരക ലഹരികള്‍ വിതയ്ക്കുന്ന വിപത്തുകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മയക്കുമരുന്നുകളോട് വലിയ 'നോ' പറയുക എന്നത് യുവതലമുറയും ഇളംതലമുറയും ശീലമാക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ ഭ്രാന്തമായ മാനസികാവസ്ഥയില്‍ അക്രമകാരികളായി മാറുകയാണ്. ലഹരിയുടെ വ്യവസ്ഥിതിക്ക് നാം തടയിടണം. മാരക ലഹരിവ്യാപാരികള്‍ കുറ്റവാളികളും, കൊലയാളികളുമാണെന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകള്‍ ബിഷപ് ആവര്‍ത്തിച്ചു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാര്‍ അഗസ്തിനോസ് കോളേജ് ടീമംഗങ്ങള്‍ ഫ്ളാഷ് മോബും സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. ടീം ലഹരിവിരുദ്ധ നൃത്തശില്പവും. അവതരിപ്പിച്ചു. എന്‍.എസ്.എസ്. ടീം അംഗങ്ങള്‍ ദീപശിഖയേന്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അക്ഷയ് കെ.ആര്‍., രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, മാര്‍ അഗസ്തിനോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ സാബു തോമസ്, ജാനറ്റ് കുര്യന്‍, സാബു എബ്രാഹം, ഫാ. ജോസഫ് ആലഞ്ചേരി, ജോസ് കവിയില്‍, സിനി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments