വിശ്വാസ പരിശീലനത്തിന് സാധ്യതാ മാര്‍ഗരേഖയുമായി റവ ഡോ തോമസ് മൂലയില്‍. റവ. ഡോ. തോമസ് മൂലയില്‍ രചിച്ച പാലായിലെ വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന മാറിയ സാഹചര്യത്തില്‍ വിശ്വാസക്കൈമാറ്റം ഒരു സാധ്യതാ മാര്‍ഗരേഖയുടെ പ്രകാശനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പാലരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പുസ്തകത്തിന്റെ ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി.
സഭയുടെ കാതല്‍ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് റവ.ഡോ. തോമസ് മൂലയിലെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ വികാരി ജനറാള്‍ റവ.ഡോ ജോസഫ് മലേപ്പറമ്പില്‍, വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.റവ ഡോ. തോമസ് മൂലയിലച്ചനില്‍ നിന്ന് പരിശീലനം നേടിയ നിരവധി വൈദികരും സന്യസ്തരും സമൂഹത്തിന്റെ നാനാമേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. റവ. ഡോ തോമസ് മൂലയില്‍ തന്റെ ദീര്‍ഘകാലത്തെ വിശ്വാസപരിശീലനാനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ പ്രായോഗിക നിര്‍ദ്ദേശങ്ങളും മാര്‍ഗങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടവകയിലും കുടുംബത്തിലും വിശ്വാസം എങ്ങനെ അര്‍ത്ഥവത്തായി പരിശീലിപ്പിക്കാം എന്ന് പുസ്തകം പറയുന്നു.





0 Comments