പാലാ മിനി സിവില്‍ സ്റ്റേഷന് സമീപം നഗരസഭ നിര്‍മിച്ച ശൗചാലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
മുറികളില്‍ വെള്ളവും വെളിച്ചവും ലഭ്യമല്ലെന്നും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടില്ലെന്നുമുള്ള പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മിനി സിവില്‍ സ്റ്റേഷനിലെ ശൗചാലയ സമുച്ചയത്തിന് 1,62,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. ഇവിടെയുണ്ടായിരുന്ന ശൗചാലയ സമുച്ചയം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലാ സ്വദേശി പി പോത്തന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.





0 Comments