Breaking...

9/recent/ticker-posts

Header Ads Widget

'തലയായ്ക്കാനൊരിടം' പദ്ധതി - വീടിന്റെ താക്കോല്‍ ദാനം നടന്നു



കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി നടപ്പാക്കുന്ന 'തലയായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി  സേവാഭാരതി ഉഴവൂര്‍ യൂണിറ്റ്, ഉഴവൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നടന്നു. ആറാം വാര്‍ഡില്‍ പരേതനായ രാജീവ് കണിയാംപതിയുടെ ഭാര്യ സന്ധ്യ രാജീവിനും കുടുംബത്തിനുമായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ  താക്കോല്‍ദാനം രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് KN രാമന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. 

സേവാഭാരതി ഉഴവൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ്  സാജു കുഴിയടില്‍ അധ്യക്ഷനായിരുന്നു. പരിപാടിയില്‍ സേവാഭാരതി ഉഴവൂര്‍ യൂണിറ്റ് സെക്രട്ടറി ദിലീപ് കലാമുകുളം  സ്വാഗതമാശംസിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ രശ്മി ശരത് മംഗളപത്ര സമര്‍പ്പണം നടത്തി. ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഉപാധ്യക്ഷന്‍ ജെ. ദിനേശ് സേവാ സന്ദേശം നല്‍കി. സ്വാമി ഗുരുദാസാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങി നല്‍കിയ ധര്‍മ്മസംഘ ന്യാസ് ട്രസ്റ്റിന്റെ ട്രഷറര്‍ കെ.ജി സതീഷ് , ബിനു രാജു (6-ം വാര്‍ഡ് മെമ്പര്‍ ) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സേവാഭാരതി യൂണിറ്റ് ട്രഷറര്‍ ജയന്‍ പൊയ്യാനിയില്‍ കൃതജ്ഞത പറഞ്ഞു.

Post a Comment

0 Comments