കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളില്‍ നിന്നും ബസ്സുകളുടെ വിവരമറിയാന്‍ ഇനി ലാന്‍ഡ് ഫോണുകളില്ല. പകരം എല്ലാ സ്റ്റേഷനിലും മൊബൈല്‍ ഫോണും ഔദ്യോഗിക സിമ്മും നല്‍കി. ഈ മൊബൈല്‍ നമ്പര്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നും കെഎസ്ആര്‍ടിസിയുടെ ഉത്തരവില്‍ പറയുന്നു.
പാലാ കെഎസ്ആര്‍ടിസി സ്റ്റേഷനിലെ അന്വേഷണങ്ങള്‍ക്കായി 9188933762 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ഇനി മുതല്‍ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും പൊതുജനങ്ങള്‍ പുതിയ മൊബൈല്‍ നമ്പരില്‍ വിളിക്കണം. പൊതു ജനങ്ങളുടെ അന്വേഷണങ്ങള്‍ക്കു സ്റ്റേഷന്‍ മാസ്റ്റര്‍ മറുപടി നല്‍കണം. എന്‍ക്വയറി കൗണ്ടറിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ അനുദിക്കുന്നത്. പദ്ധതി നടപ്പിലാക്കിയതോടെ എന്‍ക്വയറി സ്റ്റാഫിനെയും ഒഴിവാക്കിയിട്ടുണ്ട്.
0 Comments