Breaking...

9/recent/ticker-posts

Header Ads Widget

മുനമ്പം സമരസമിതി നേതാക്കള്‍ പാലായിലെത്തി ജോസ് കെ മാണി എംപിയുമായി ചര്‍ച്ച നടത്തി.



മുനമ്പം സമരസമിതി നേതാക്കള്‍ പാലായിലെത്തി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുമായി ചര്‍ച്ച നടത്തി. മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍, ചെയര്‍മാന്‍ ജോസഫ് റോക്കി, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവരാണ്  എം.പിയെ സന്ദര്‍ശിക്കാനെത്തിയത്. 
പ്രശ്‌നത്തില്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ തേടിയാണ് മുനമ്പം സമരസമിതി ജോസ് കെ മാണിയെ കണ്ടത്. നിരാഹാര സമരം 268 ദിവസം ഇതിനോടകം പിന്നിട്ടു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും സര്‍ക്കാര്‍ ഇടപെടലിന് പിന്തുണയും ആവശ്യപ്പെട്ടാണ് നേതാക്കള്‍ പാലായിലെത്തിയത്. ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.  വിഷയം വീണ്ടും ശ്രദ്ധയില്‍പെടുത്തുമെന്ന് ജോസ് കെ മാണി എം.പി ഉറപ്പ് നല്കിയതായി ഫാ. ആന്റണി സേവ്യര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ എത്രയും വേഗം പരിഹാരം കാണാന്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടതെന്ന് എം.പി പറഞ്ഞു. വിഷയം ചര്‍ച്ചചെയ്തു. മുഖ്യമന്ത്രിയുമായും മറ്റ് വകുപ്പുകളുമായും ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് കേരള കോണ്‍ഗ്രസ് എം ശ്രമിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Post a Comment

0 Comments