ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി ഗവണ്‍മെന്റ് സ്‌കൂളിന് മുന്‍വശത്ത് അപകട ഭീഷണി ഉയര്‍ത്തുന്ന പാഴ്മരം വെട്ടിനീക്കണമെന്ന് ആവശ്യമുയരുന്നു. വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി പ്രവഹിക്കും വിധമാണ് മരം നില്‍ക്കുന്നത്.
മരം വളര്‍ന്ന് നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മഴക്കാലത്ത് പ്രദേശം ചെളിക്കുളമായി മാറുകയാണ്. എല്‍കെജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ നിത്യേന കടന്നു പോകുന്ന വഴിയിലെ അപകടസാധ്യത ഒഴിവാക്കുന്നതിനായി മരം വെട്ടി നീക്കണം എന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയതായി പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു.
0 Comments