വെള്ളികുളം - മലമേല്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം നടന്നു. പാലാ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ക്രിസ്റ്റി പന്തലാനി തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പ്രാര്‍ത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഫാ. പോള്‍ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.തിരുനാളിനോടനുബന്ധിച്ച് അല്‍ഫോന്‍സാ നാമധാരികളുടെ സംഗമവും നടന്നു. വികാരി ഫാ.സ്‌കറിയ വേകത്താനം അല്‍ഫോന്‍സാ നാമധാരികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മാവടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.ജോര്‍ജ് അമ്പഴത്തിനാല്‍ നേര്‍ച്ച കഞ്ഞി വെഞ്ചരിച്ചു. ജയ്‌സണ്‍ തോമസ് വാഴയില്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ബിനോയി ഇലവുങ്കല്‍, അമല്‍ ഇഞ്ചയില്‍,ബിജു പുന്നത്താനത്ത് , ബിജു മുതലക്കുഴിയില്‍, ബേബിച്ചന്‍ തയ്യില്‍, ജി സോയി ഏറത്തേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments