കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ നടത്തി. ജൂലൈ 6-ാം തീയതി ഞായറാഴ്ച്ച 10.30 ന് പാരീഷ് ഹാളില്‍ നടന്ന സെമിനാര്‍ വികാരി റവ ഫാ ജോസഫ് മണ്ണനാല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജനമൈത്രി ഈരാറ്റുപേട്ട എസ്.ഐ ബിനോയി തോമസ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ലഹരിയിലൂടെ കുട്ടികള്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഈ വര്‍ഷം പ്ലസ് ടുവിനും SSLC യ്ക്കും എ പ്ലസ് ലഭിച്ച പ്രതിഭകളെ മെമന്റോ നല്‍കി ആദരിച്ചു. പിതൃവേദി സെക്രട്ടറി ഡോ പ്രിന്‍സ് മണിയങ്ങാട്ട് സ്വാഗതവും പിതൃവേദി പ്രസിഡന്റ് സജി നാഗമറ്റത്തില്‍ നന്ദിയും പറഞ്ഞു. ഫാ ജോസഫ് മഠത്തിപ്പറമ്പില്‍ , അനില്‍ ചെരിപുറം, ടോണി പായിക്കാട്ട് , തങ്കച്ചന്‍ മുത്തുമാക്കുഴിയില്‍, സജി പാറശ്ശേരിയില്‍ , ജോസുകുട്ടി വരിയ്ക്കമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments