കിടങ്ങൂരില്‍ കനത്ത കാറ്റില്‍ റോഡിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപം റോഡിലേക്ക് മരശിഖരങ്ങള്‍ വീണതോടെ പാലാ ഏറ്റമാനൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.
ഉച്ചയ്ക്കു ശേഷം വീശിയടിച്ച കാറ്റ് പലയിടങ്ങളിലും നാശം വിതച്ചപ്പോള്‍ ഫയര്‍ ഫോഴ്‌സിന് എല്ലായിടത്തും ഓടിയെത്താനായില്ല. റോഡിലേക്കു വീണ മരത്തിന്റെ ഭാഗങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്നാണ് വെട്ടിമാറ്റി ഗതാഗത തടസ്സം പരിഹരിച്ചത്. വൈദ്യുതി കേബിള്‍ ബന്ധങ്ങളും തകരാറിലായി.
0 Comments