Breaking...

9/recent/ticker-posts

Header Ads Widget

കാലവര്‍ഷത്തോടൊപ്പമെത്തിയ കനത്ത കാറ്റ് നാശം വിതച്ചു.



കാലവര്‍ഷത്തോടൊപ്പമെത്തിയ കനത്ത കാറ്റ് നാശം വിതച്ചു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലില്‍ മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. റോഡരികില്‍ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്കാണ് മരം വീണത്. റോഡിനു കുറുകെ മരം വീണതോടെ  ഗതാഗതം തടസ്സപ്പെട്ടു. 

കാറ്റ് പലയിടങ്ങളില്‍  നാശം വിതച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഓടിയെത്താന്‍ കഴിയാതിരുന്നതു മൂലം റോഡിലെ തടസ്സം നീക്കാനും താമസം നേരിട്ടു. നാട്ടുകാര്‍ ചേര്‍ന്നാണ് ഗതാഗത തടസ്സം നീക്കിയത്. ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിക്കു സമീപം ആശുപത്രിയിലെക്കു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് തേക്കിന്റെ ശിഖരം ഒടിഞ്ഞു വീണു. ഉപ്പുതറ സ്വദേശിയുടെ ഓട്ടേറിക്ഷ ഭാഗികമായി തകര്‍ന്നു. കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണു. കെട്ടിടത്തിന് ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഭരണങ്ങാനത്ത് കനത്ത കാറ്റില്‍ മരം മറിഞ്ഞു വീണ് വൈദ്യുത പോസ്റ്റുകളും വൈദ്യുതിലൈനും തകര്‍ന്നു.

Post a Comment

0 Comments