മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് മരങ്ങാട്ടുപിള്ളിയില്‍ മൗനജാഥയും സര്‍വ്വ കക്ഷി അനുസ്മരണ യോഗവും നടന്നു. വടക്കേ കവലയില്‍ നിന്ന് ആരംഭിച്ച മൗനജാഥ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു. അനുശോചന യോഗത്തില്‍ എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു.
സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം എ. അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്തംഗങ്ങളായ നിര്‍മല ദിവാകരന്‍, A തുളസീദാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.എം. തോമസ് (കേരളാ കോണ്‍ഗ്രസ്) , മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍ (കോണ്‍ഗ്രസ്), ജോയി ഇടത്തനാല്‍ (കേരളാ-ജോസഫ്), സജിമോന്‍ (സി.പി.ഐ), എസ്.അനന്ദകൃഷ്ണന്‍ (എന്‍.സി.പി), രഞ്ജിത്ത് കൊട്ടാരത്തില്‍ (ബി.ജെ.പി), രാഗിണി സി.പി.(മഹിളാ അസോസിയേഷന്‍), ടി.എന്‍ ജയന്‍ (സി.ഐ.ടി.യു) തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments