പാലാ പൊന്‍കുന്നം റൂട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. പൈകക്ക് സമീപം ഏഴാം മൈലിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്. എതിര്‍ ദിശയില്‍ എത്തിയ വാഹനങ്ങള്‍ തമ്മില്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയുടെയും പൈക സ്വദേശിയുടേതുമാണ് കാര്‍. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പാലാ പൊന്‍കുന്നം റൂട്ടില്‍ അപകടങ്ങള്‍ പതിവാകുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശാസ്ത്രീയ റോഡ് നിര്‍മ്മാണവുമാണ് അപകടത്തിന് കാരണമാകുന്നത്.
0 Comments