ചിങ്ങവനത്ത് 6.8 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ സുരേഷ് ബീര ( 2)2 ആകാശ ബിര (19) ആസാം സ്വദേശികളായ വിക്രം ഭുയാന്‍ (19), പരാഗ് ദത്ത (20) എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ 7:45 മണിയോടെ ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്ത് എത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട നാലു പേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും , ഇവരുടെ കൈവശം ഉണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ ആക്കി പാക്ക് ചെയ്ത നിലയില്‍ 6.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയും ആയിരുന്നു.
പ്രതികളില്‍ സുരേഷ്, ആകാശ് എന്നീ ഒഡീഷ സ്വദേശികള്‍ ചിങ്ങവനത്ത് CEA KAY ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ ജോലിക്കാരായ വിക്രം,പരാഗ് എന്നീ ആസ്സാം സ്വദേശികള്‍ക്ക് കൈമാറുവാന്‍ ആയി ട്രെയിനില്‍ കഞ്ചാവുമായി എത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിനോടൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷന്‍ IP SHO അനില്‍കുമാര്‍ V. S, SI മാരായ V. V. വിഷ്ണു, ഷാന്‍, സജി M. P, സിജു സൈമണ്‍, ASI സിജോ രവീന്ദ്രന്‍,CPO മാരായ റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീന്‍, സാല്‍ബിന്‍,ഹോം ഗാര്‍ഡ് ഭാസുരന്‍ എന്നിവരും അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments