കനത്ത മഴ തുടരുമ്പോഴും കൗതുകമുണര്‍ത്തുന്ന കളിപ്പാട്ടങ്ങളുമായി വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നു. ഫൈബര്‍ കളിപ്പാട്ടങ്ങളാണ് പാതയോര വിപണികളില്‍ നിന്നും ലഭിക്കുന്നത്. രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് കളിപ്പാട്ടങ്ങള്‍ എത്തിച്ചിരിക്കുന്നത്.
ഫൈബറില്‍ നിര്‍മ്മിച്ച ജെസിബിയുടെ മോഡല്‍, ടിപ്പര്‍, മിലിട്ടറി ജീപ്പ് എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരുമേറെയാണ്. ജെസിബി പ്രവര്‍ത്തിപ്പിക്കുന്നതുപോലെ തന്നെ കളിപ്പാട്ട ജെസിബിയും ചലിപ്പിക്കാനാകും. പലനിറങ്ങളില്‍ 300 മുതല്‍ 500 രൂപ വരെ വിലയുള്ള കളിപ്പാട്ടങ്ങളാണ് പാതയോരങ്ങളില്‍ വില്പനയ്‌കെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളവരാണ് പാലായിലും പരിസരങ്ങളിലും കളിപ്പാട്ടവുമായി എത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങള്‍ക്ക് കേരളത്തില്‍ കൂടുതല്‍ കച്ചവടം നടക്കുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിയവരാണ് വിവിധ ജില്ലകളിലായി കച്ചവടം നടത്തിവരുന്നത്. ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചെറിയ ഫാക്ടറികളിലാണ് ഇവയുടെ നിര്‍മ്മാണം. പാതയോരങ്ങളില്‍ പല വര്‍ണ്ണത്തിനുള്ള ഈ കളിപ്പാട്ടങ്ങള്‍ കൃത്യതയോടെ അടുക്കി വച്ചിരിക്കുന്നത് ആരെയും ആകര്‍ഷിക്കുന്നു. ആകര്‍ഷകമായ പാക്കിംഗുകളിലെത്തുന്ന പല കളിപ്പാട്ടങ്ങളേക്കാളും വിലക്കുറവ് വഴിയോര വിപണികളിലെ കളിപ്പാട്ടം വാങ്ങാന്‍ പലരെയും പ്രേരിപ്പിക്കുന്നു.
0 Comments