ഭക്ഷണത്തില്‍ പ്രകൃതി ദത്തമായ പഴങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഐങ്കൊമ്പ് അംബികാ വിദ്യാ ഭവന്‍ ശിശു വാടികയില്‍ ഫ്രൂട്ട്‌സ് ഡേ ആഘോഷം നടന്നു. കുട്ടികള്‍ വീടുകളില്‍ നിന്നും പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുവന്ന് ഫ്രൂട്ട്‌സ് ഡേ യില്‍ പങ്കാളികളായി.
വിവിധ ഇനം പഴങ്ങളുടെ നിറം, രുചി, ഗുണം, ആകൃതി എന്നിവ അധ്യാപകര്‍ കുട്ടികളെ പരിചയപ്പെടുത്തി. ഗുണവും സ്വാദും ഏറെയുള്ള നിരവധി ഇനം പഴങ്ങള്‍ കുട്ടികള്‍ സ്‌കൂളിലേക്കു കൊണ്ടു വന്നപ്പോള്‍ പഴങ്ങളുടെ മാധുര്യം ആസ്വദിക്കാന്‍ കുട്ടികള്‍ക്കും കൗതുകമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വിവിധ ഇനം പഴങ്ങള്‍ ചേര്‍ത്ത് രുചികരമായ ഫ്രൂട്ട് സലാഡ് തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കിയപ്പോള്‍ ഫ്രൂട്ട് സ് ഡേ ആഘോഷങ്ങള്‍ക്ക് മാധുര്യമേറുകയായിരുന്നു.





0 Comments