Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ വായനാ ദിനാചരണത്തിന്റെ കോട്ടയം ജില്ലാ തല സമാപന സമ്മേളനം



ദേശീയ വായനാ ദിനാചരണത്തിന്റെ കോട്ടയം ജില്ലാ തല സമാപന സമ്മേളനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു.  പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ രാജീവ് നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ബി.രാജീവ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി പി.ജി.എം നായര്‍ വായനാദിന പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് എന്‍. അരവിന്ദാക്ഷന്‍ നായര്‍, എന്‍ കൃഷ്ണകുമാര്‍, ജെ.ആര്‍ കുറുപ്പ്, ഇ.എം അബ്ദുല്‍ റഹിമാന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരത്തിലും, ജില്ലാതല കവിത മത്സരത്തിലും, വിജയികളായവരെ ചടങ്ങില്‍ അനുമോദിച്ചു. പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാരം കരസ്ഥമാക്കിയ ബി രാജീവിനെ ചടങ്ങില്‍ആദരിച്ചു.

Post a Comment

0 Comments