ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നത് ട്രെയിനിംങ് വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും ഭീഷണിയാവുകയാണ്. തെരുവില്‍ നിന്നും സുരക്ഷിതമായ താമസസ്ഥലം കണ്ടെത്തിയ തെരുവ് നായ്ക്കള്‍ ഐ.ടി.ഐ കോമ്പൗണ്ടില്‍ നിറയുകയാണ്.
നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഐടിഐ പ്രിന്‍സിപ്പല്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഐടിഐ ജീവനക്കാരുടെ ഇടപെടലില്‍ കുറെ നായ്ക്കളെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും പുറമേ നിന്നും ഐടിഐ കോമ്പൗണ്ടിലേക്ക് തള്ളിവിടുന്ന നായ്ക്കള്‍ ഇവിടെ പെറ്റു പെരുകുകയാണ്. ഓഡിറ്റോറിയവും വര്‍ക്‌ഷോപ്പ് മേഖലയും കാന്റീന്‍ പരിസരവുമെല്ലാം നായകളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. ഐടിഐ കോമ്പൗണ്ടില്‍ കഴിയുന്ന നായ്ക്കള്‍ക്ക് മൃഗസ്‌നേഹികള്‍ എത്തിക്കുന്ന ഭക്ഷണവും വിദ്യാര്‍ത്ഥികളുടെ ഭക്ഷണ അവശിഷ്ടങ്ങളും നായ്ക്കള്‍ ഇവിടം കേന്ദ്രീകരിക്കുവാന്‍ കാരണമാകുന്നതായും ആക്ഷേപമുണ്ട്.





0 Comments