അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ഈരാറ്റുപേട്ട യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഈരാറ്റുപേട്ട റോട്ടറി ക്ലബ് ഹാളില്‍ നടന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് കുമാര്‍ ബി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി രാജേഷ് കുമാര്‍ എസ് സ്വാഗതം ആശംസിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാര്‍ ലൈഫ് ലൈന്‍ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എല്‍ ജോസ്‌മോന്‍, ജില്ലാ പ്രസിഡണ്ട് എ ആര്‍ രാജന്‍, ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ.പി.എന്‍, ജില്ലാ ട്രഷറര്‍ പി.ജി ഗിരീഷ്, ടി.ആര്‍ സന്തോഷ്, സജിമോന്‍ പി.പി, ഷാജി ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ രമ്യ എലിസബത്ത് കുര്യന്‍ തൊഴിലിട സ്വകാര്യ ജീവിത സന്തുലനം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
0 Comments