Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ കനത്ത മഴ തുടരുന്നു.



കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയില്‍ ഉച്ചയോടെ മഴ ശക്തമായി. മഴയക്കൊപ്പമെത്തിയ കാറ്റ് വിവിധ കേന്ദ്രങ്ങളില്‍ നാശം വിതച്ചു. മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.  


മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തില്‍  അടുത്ത 5  ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 25, 26 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ജൂലൈ 25  മുതല്‍  29 വരെ  ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍  ജൂലായ് 27 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി  അറിയിപ്പുണ്ട്.

Post a Comment

0 Comments