Breaking...

9/recent/ticker-posts

Header Ads Widget

'നിനവുകള്‍' എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നു



ഉള്ളില്‍ തട്ടുന്ന ഒരു പ്രണയവും, പ്രണയം നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദനയും തുറന്നുകാട്ടുന്ന 'നിനവുകള്‍' എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്റര്‍സൈറ്റ് മീഡിയയുടെ ബാനറില്‍ കെ.പി പ്രസാദ് അണിയിച്ചൊരുക്കിയ മ്യൂസിക് ആല്‍ബമാണ് നിനവുകള്‍. ചേപ്പാട് സോമനാഥന്റെ വരികള്‍ക്ക് ചന്ദ്രന്‍ പാമ്പാടി സംഗീതം നിര്‍വഹിച്ചിരിക്കുന്നു. 

ഡോക്ടര്‍ മനോജ് പാമ്പാടിയും,ഹരിത ബാലകൃഷ്ണനുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഇതിവൃത്തം  രതി പ്രസാദ്, ക്യാമറ, എഡിറ്റിംഗ് ജയകൃഷ്ണന്‍ റെഡ് മൂവീസ്, ഓര്‍ക്കസ്ട്ര സുനില്‍ മുണ്ടക്കയം, കലാസംവിധാനവും മേക്കപ്പും  അജിത് പുതുപ്പള്ളി എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു, മ്യൂസിക് ആല്‍ബത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിരഞ്ജന്‍ കെ. പ്രസാദും, അസോസിയേറ്റ് ക്യാമറമാന്‍ പ്രീതിഷ് നട്ടാശ്ശേരിയുമാണ്. കോറിയോഗ്രാഫി സലില മോഹനും, ഡിസൈന്‍ ബോസ് മാലവും നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് പ്രസാദ്,ദേവിക ദാസ്,ബിജോ കൃഷ്ണന്‍, ഷിനു പേരൂര്‍ എന്നിവരാണ്അഭിനേതാക്കള്‍.

Post a Comment

0 Comments