മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ഐറിന്‍ ജിമ്മിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഒരു നാടിനെയാകെ ദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ടാണ് അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ ഐറിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍ കളിക്കാനിറങ്ങിയപ്പോഴാണ് ഇരാറ്റുപേട്ട കൊണ്ടൂര്‍ പാലാത്ത് ഐറിന്‍ ജിമ്മി ഒഴുക്കില്‍ പെട്ട് മരണമടഞ്ഞത്.
സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് വീട്ടിലും ദേവാലയത്തിലും എത്തിയത്. ജൂലായ് ഒമ്പതിന് ഐറിനും സഹോദരിയും കൂട്ടുകാരും മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഐറിനും ഒപ്പമുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഐറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ ഐറിനെ വെള്ളത്തില്‍ മുങ്ങിയെടുക്കുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ഐറിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്ലസ് ടു പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പോകാനിരിക്കുമ്പോഴായിരുന്നു എല്ലാവരെയും ദുഃഖത്തില്‍ ആഴ്ത്തി ഐറിന്‍ കടന്നു പോയത്.
0 Comments