കോട്ടയം ജില്ലയില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ജൂലായ് 28 വരെ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശക്തമായ കാറ്റും മഴയുമുണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.





0 Comments