Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് ശാപമോക്ഷമാകുന്നു



ശോച്യാവസ്ഥയിലായിരുന്ന ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക്  ശാപമോക്ഷമാകുന്നു. ഏറ്റുമാനൂര്‍ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ എം.സി റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നിര്‍മ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലാണ് അനാഥമാക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രി വി എന്‍ വാസവന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ഇതിനോട് ചേര്‍ന്നുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയും ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുമെന്ന് മന്ത്രി ഉപദേശക സമിതി അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ മഹേഷ് രാഘവന്‍, ടി കെ രാജന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് മന്ത്രിയെ നേരില്‍ കണ്ട്നിവേദനംനല്‍കിയത്.



Post a Comment

0 Comments