ഗൂഗിള്‍ മാപ്പ് ചതിച്ചു, കുറുപ്പുന്തറയില്‍ കാര്‍ തോട്ടില്‍ വീണു. ഗൂഗിള്‍ മാപ്പ് നോക്കി ദമ്പതികള്‍ സഞ്ചരിച്ച കാറാണ് കുറുപ്പന്തറ കടവിലെ തോട്ടില്‍ വീണത്.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ വേരൂര്‍ പള്ളിക്ക് സമീപം താമസക്കാരായ അയ്യങ്കേരില്‍ ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവര്‍ സഞ്ചരിച്ച കാറാണ് കുറുപ്പന്തറ കടവിലെ തോട്ടില്‍ അപകടത്തില്‍പ്പെട്ടത്. കടവിനോട് ചേര്‍ന്ന് തടി മില്ലിലെ ജോലിക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചത്. മുന്‍പും കുറുപ്പുംതറ കടവില്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിഡബ്ല്യുഡി അപകടസൂചിക മുന്നറിയിപ്പുകള്‍ ഇവിടെ സ്ഥാപിച്ചിരുന്നു.
0 Comments