തിടനാടിന് സമീപം മൂന്നാംതോട്ടില്‍ കലുങ്കിനടിയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിന്‍കര റോഡിലെ തോടിനോട് ചേര്‍ന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് നിന്നും എത്തി കൂലിപ്പണികള്‍ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണന്‍ എന്നയാളാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. റോഡിനോട് ചേര്‍ന്ന് ഒഴുകുന്ന തോട്ടില്‍ തുണി അലക്കാന്‍ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാണെന്നാണ് പ്രാഥമിക സംശയം. ഇയാള്‍ വര്‍ഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ജീവിച്ചു വരുന്നത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments