Breaking...

9/recent/ticker-posts

Header Ads Widget

ഡോ. തോമസ് സ്‌കറിയ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പലായി ചുമതലയേറ്റു.



തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പലായി ഡോ. തോമസ് സ്കറിയ ജൂലൈ 1 ന ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റു. പാലാ സെൻ്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു വന്ന ഡോ. തോമസ് സ്കറിയ കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയാണ്.  പാലമറ്റത്തിൽ പരേതനായ പി.എം. സ്കറിയായുടെയും വി.വി. ഏലിയാമ്മയുടെയും മകനാണ്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മലയാളത്തിൽ എം.എ ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നും എം.ഫിൽ, പിഎച്ച്.ഡി ബിരുദങ്ങളും നേടിയിട്ടുള്ള പ്രൊഫ. ഡോ. തോമസ് സ്കറിയ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ രണ്ടു തവണ പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നിട്ടുണ്ട്. ഇപ്പോൾ പി.ജി. എക്സ്പേർട്ട് കമ്മിറ്റി അംഗവും റിസേർച്ച് ഗൈഡുമാണ്. ഡോ. തോമസ് സ്കറിയായുടെ മാർഗ്ഗനിർദ്ദേശത്തിൽ ഗവേഷണം നടത്തി പത്തു പേർക്ക് ഡോക്ടറേറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്. എട്ടു പേർ ഇപ്പോൾ ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഓട്ടോണമസ് കോളേജുകളായ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ,ചങ്ങനാശ്ശേരി  അസംപ്ഷൻ കോളേജ് , കൂത്തു പറമ്പ് നിർമ്മലഗിരി കോളേജ്, തമിഴ്നാട്ടിലെ ഈറോഡ് കൊങ്ങു ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ചിന്ത പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടെറി ഈഗിൾട്ടൺ: സിദ്ധാന്തം, സൗന്ദര്യം, സംസ്കാരം എന്ന കൃതിയ്ക്ക് 2023 ലെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള ചെങ്ങന്നൂർ സമദർശന സാംസ്കാരിക വേദിയുടെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ലോകകഥയുടെ ചരിത്രവും സൗന്ദര്യവും, ദെല്യൂസ് : സാഹിത്യം  ദർശനം  സിനിമ, സിനിമയുടെ രസതന്ത്രം, ജനപ്രിയ സിനിമകൾ : പാഠവും പൊരുളും, സമകാലികസാഹിത്യവിമർശനം, ഭാരതീയേതരസാഹിത്യസിദ്ധാന്തങ്ങൾ, പാശ്ചാത്യസാഹിത്യ സങ്കേതങ്ങൾ എന്നിവ പ്രധാന കൃതികൾ.   ആധുനികാനന്തരകവിത , ഇന്ദുമേനോൻ : കഥ  കാമന കലാപം, പൗലോ കൊയ്ലോ : ദേവദൂതൻ്റെ തീർത്ഥാടനങ്ങൾ, മീരയുടെ കഥകൾ: രാഷ്ട്രീയവും സൗന്ദര്യവും, സാഹിത്യചരിത്രവിജ്ഞാനീയം, സാഹിത്യചരിത്രം : സിദ്ധാന്തം സൗന്ദര്യം രാഷ്ട്രീയം, പരിസ്ഥിതി വിജ്ഞാനവും മനുഷ്യാവകാശപഠനവും, ഭാവം പത്മനാഭം തുടങ്ങിയ  കൃതികൾ എഡിറ്റുചെയ്തിട്ടുണ്ട്.  സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ പുതുതായി ആരംഭിച്ച പബ്ലിക്കേഷൻ വിഭാഗത്തിൻ്റെ ഡയറക്ടായും സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ ക്രിസ്റ്റിമോൾ മാത്യു   ചെങ്ങളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ  കംപ്യൂട്ടർ സയൻസ് ഹയർ സെക്കൻററി അധ്യാപികയാണ്.
മക്കൾ ലിയോ സ്കറിയ തോമസും ജോയൽ മാത്യു തോമസും വിദ്യാർത്ഥികളാണ്.



Post a Comment

0 Comments