പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടിടിഐ യു.പി സ്‌കൂള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായി. നൂറില്‍പരം വര്‍ഷങ്ങള്‍ പിന്നിട്ട വിദ്യാലയ മുത്തശ്ശിയായ ഈ സരസ്വതി ക്ഷേത്രം സംരക്ഷിക്കുവാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ കോടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നഗര ഹൃദയത്തിലെ ഈ പ്രധാന സ്‌കൂള്‍ നിലവില്‍ കാടുകയറി നശിച്ച നിലയിലും ആണ്. ഓടുമേഞ്ഞ കെട്ടിടം ആണ്ടുതോറും അറ്റ കുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും ജീര്‍ണാവസ്ഥയിലാണ്. നിലവില്‍ സ്‌കൂള്‍ കോമ്പൗണ്ട് കാട് കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. പുതിയ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.





0 Comments