ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ നടന്ന മഹാ മൃത്യുഞ്ജയ ഹോമം ഭക്തിനിര്‍ഭരമായി. നിരവധി ഭക്തര്‍ മൃത്യുഞ്ജയ ഹോമ ദര്‍ശനത്തിനും പ്രസാദമേറ്റു വാങ്ങാനുമെത്തി. രാവിലെ വിശേഷാല്‍ പൂജകളും, വൈകിട്ട് നാരങ്ങാവിളക്കും, ഭഗവത്സേവയും നടന്നു. മഹാ മൃത്യുഞ്ജയ ഹോമത്തിന് തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
കാവിന്‍പുറം ക്ഷേത്രത്തില്‍ ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായാണ് കഴിഞ്ഞ മൂന്ന് മാസമായി മഹാമൃത്യുഞ്ജയ ഹോമം നടന്നുവന്നത്. ക്ഷേത്ര മണ്ഡപത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ ശിവനെ പൂജിച്ച് ചിറ്റമൃതവള്ളി, പേരാല്‍ മൊട്ട്, കറുക, പാല്, നെയ്യ്, പാല്‍പ്പായസം ഇത് ഓരോന്നും 144 വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിച്ചു. മഹാമൃത്യുഞ്ജയ ഹോമത്തിനു മുന്നോടിയായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. പരിപാടികള്‍ക്ക് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മി നിവാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ശിവദാസ് തുമ്പയില്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, സി.ജി. വിജയകുമാര്‍, ബാബു പുന്നത്താനം, ഗോപകുമാര്‍, ആര്‍. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments