Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു.



കൈപ്പുഴ യുവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായി മാറിയ കൈപ്പുഴകാറ്റ് പാടശേഖര മേഖലയിലും സമീപ പുഴകളിലുമായാണ് ഗ്രാമീണ വിനോദമായ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. തുടര്‍ച്ചയായ നാലാമത് വര്‍ഷമാണ് ക്ലബ്ബ് കൈപ്പുഴ കാറ്റില്‍ നാടന്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്. വലിയ സമ്മാനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ക്ക് ക്ലബ്ബ് ഓഫര്‍ ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തിന്റെ സമാപന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ജോമോന്‍,പഞ്ചായത്ത് മെമ്പര്‍മാരെ പിഡി ബാബു,ലൂയി മേടയില്‍, ലൂക്കോസ് തോമസ് , യുവ ക്ലബ്ബ് ഭാരവാഹികളായ അഭിജിത്ത് രവീന്ദ്രന്‍, ബിനോയ്. പി. കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ്  മത്സരത്തില്‍ പങ്കുചേരുന്നതിനും കാണുന്നതിനുമായി എത്തിയത്.



Post a Comment

0 Comments