ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മഴവില്ല് ശാസ്ത്ര ചങ്ങാതി എന്ന കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം പ്രകാശനം നിര്‍വഹിച്ചു. കേരള സര്‍ക്കാരും കെ ഡിസ്‌കും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി നടത്തുന്ന മഴവില്ല്- കേരളത്തിന് ഒരു ശാസ്ത്ര പഠനം പദ്ധതിയുടെ ഭാഗമായാണ് കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തത്. 2024 -20025 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയ പുസ്തകമാണ് ഇത്. ചൊവ്വാഴ്ച രാവിലെ 11ന് സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ സൂപ്രണ്ട് കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. മഴവില്ല് മദര്‍ ആനിമേറ്റര്‍ ഗായത്രി പ്രേംകുമാര്‍, കയ്യെഴുത്തു മാസിക തയ്യാറാക്കിയ വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ ചേര്‍ന്ന് മാസിക അവാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാമിന് കൈമാറി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. ജയകുമാര്‍, ശാസ്ത്ര അധ്യാപിക ബിന്ദു രാജഗോപാല്‍, സ്‌കൂള്‍ മാനേജര്‍ സുനിത ഫിലിപ്, മദര്‍ ആനിമേറ്റര്‍ അന്ന ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളിലെ ശാസ്ത്രബോധം, അന്വേഷണാത്മകത, വിമര്‍ശനാത്മക ചിന്ത, അപഗ്രഥന ശേഷി എന്നിവ വളര്‍ത്തുന്നതില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും, ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ചുവട് വയ്പ്പാണ് മഴവില്ല് പദ്ധതി. ഞാനും എന്റെ ചുറ്റുപാടുമെന്ന ആശയത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ കടന്നു പോയ പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ സ്വായത്തമാക്കിയ ധാരണകളാണ് ഈ മാസികയിലൂടെ അവതരിപ്പിക്കുന്നത്.


.webp)


0 Comments