പാല KM മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റല്‍ ലിങ്ക് റോഡ് നിര്‍മ്മാണത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോസ്പിറ്റല്‍ ജംഗ്ഷന്‍ പുത്തന്‍ പള്ളികുന്ന് ബൈപാസ് റോഡില്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ കെട്ടിടത്തിന്റെ ഭാഗം വരെ ബിഎം& ബിസി നിലവാരത്തില്‍ വളവുകള്‍ നിവര്‍ത്തിപണിയുന്നതിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.. മാണി C കാപ്പന്‍ MLAയുടെ ബജറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നല്‍കിയ റോഡ് വികസനത്തിനാണ് ഫണ്ടു അനുവദിച്ചത് . രാഷ്ട്രീയ ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റും ജനറല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മറ്റിയംഗവുമായ പീറ്റര്‍ പന്തലാനിയും ഇതു സംബന്ധിച്ച്
ധനകാര്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്കിയിരുന്നു. ആശുപത്രിയുടെ ഭാഗത്ത് വളവു നിവര്‍ത്തി വീതി കൂട്ടുന്നതിനു ആവശ്യമായ 2.72 സെന്റ് സ്ഥലം പൊതുമരാത്ത് വകുപ്പിന് റവന്യൂ വകുപ്പ് കൈമാറിയിരുന്നു . ബൈപാസ് റോഡു വരെ 9 പേരുടെ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടി പണിയുന്നതിന് 25 കോടി രൂപായാണ് ആവശ്യപ്പെട്ടിരുന്നത്.





0 Comments