കേരള കോണ്‍ഗ്രസ് (എം)തികഞ്ഞ സംതൃപ്തിയോടെയാണ് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്നും വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മികവാര്‍ന്ന വിജയം മുന്നണി കൈവരിക്കുമെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും കെ ടി യു സി (എം) സംസ്ഥാന പ്രസിഡണ്ടും, കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജോസ് പുത്തന്‍കാല പറഞ്ഞു. പാലാ എംഎല്‍എയുടെ അഭിപ്രായത്തിന് വിലയില്ലെന്നും പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി മൂന്നാമതും അധികാരത്തില്‍ വരുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മികവാര്‍ന്ന വിജയം കൈവരിക്കുമെന്നും ജോസ് പുത്തന്‍കാല സ്റ്റാര്‍ വിഷനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
0 Comments