രാസവളങ്ങളുടെ വിലവര്‍ധനയ്‌കെതിരെ കേരള കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാല ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കര്‍ഷകസംഘം സംസ്ഥാന സമിതിയംഗം പി.എന്‍ ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി ദ്രോഹിക്കുകയാണെന്ന് പി.എന്‍ ബിനു പറഞ്ഞു. രാസവളം വിലവര്‍ധിപ്പിച്ച് കര്‍ഷകരുടെ സാമ്പത്തിക ബാധ്യത കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള കര്‍ഷക സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏരിയ സെക്രട്ടറി വി.ജി വിജയകുമാര്‍, സിപിഐ എം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, സണ്ണി തോമസ്, എം.ജി രാജു, എബ്രാഹം സിറിയക്ക്, അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു





0 Comments