കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പാലായില്‍ പ്രതിഷേധ സമ്മേളനം നടത്തി . മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മാണി സികാപ്പന്‍ എംഎല്‍എ പറഞ്ഞു. ക്രിസ്ത്യന്‍ മിഷനറി കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയച്ച് ഉത്തരവാദികള്‍ സമൂഹത്തോട് മാപ്പു പറയണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സാജു എം ഫിലിപ്പ്, എംപി കൃഷ്ണന്‍ നായര്‍, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, തങ്കച്ചന്‍ മുളങ്കുന്നം, ജ്യോതിലക്ഷ്മി, ടോം നല്ലനിരപ്പില്‍, തോമാച്ചന്‍ കാപ്പില്‍, റോയ് നാടുകാണി, സിബി അഴകന്‍ പറമ്പില്‍, സെന്‍ ചൂണ്ടച്ചേരി, റോയ് നാടുകാണി, , സണ്ണി പൈക, മാര്‍ട്ടിന്‍ ഷിനോ മേലുകാവ്, ഷൈല ബാലു, വിഷ്ണു രാമപുരം, ആന്റണി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


.webp)


0 Comments