Breaking...

9/recent/ticker-posts

Header Ads Widget

കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ



ഛത്തിസ്ഘട്ടില്‍  അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സി ക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസ്വാര്‍ഥ സേവനം ചെയ്യുന്ന കന്യാസ്ത്രികളെ രാജ്യവിരുദ്ധരായി ചിത്രീകരിയ്ക്കുന്നത് ക്രുരതയാണെന്നും ന്യുനപക്ഷ സുരക്ഷയ്ക്കുവേണ്ടി ശക്തമായ ഇടപെടലുകള്‍ കേരളാകോണ്‍ഗ്രസ് പാര്‍ട്ടി നടത്തുമെന്നും പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മോന്‍സ് ജോസഫ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി ജനറല്‍ ജോയി അബ്രാഹം, തോമസ് ഉഴുന്നാലില്‍, തങ്കച്ചന്‍ മണ്ണൂശ്ശേരി, ഷിബു പൂവേലില്‍, ജോബി കുറ്റിക്കാട്, ബാബു മുകാല, മത്തച്ചന്‍ പുതിയിടത്തു ചാലില്‍ ,ജോസ് വടക്കേക്കര, ജോസ് വേരനാനി, ചാര്‍ളി ഐസക്, സജി ഓലിക്കര, ജോഷി വട്ടകുന്നേല്‍, ജോസ് ആനക്കല്ലുങ്കല്‍, എ.എസ് സൈമണ്‍ തോമസ് താളനാനി, ഡിജു സെബാസ്റ്റ്യന്‍, മൈക്കിള്‍ കാവുകാട്ട്, മാത്യു കേളപ്പനാല്‍, തോമസ് പാലക്കുടി, ബോബി എടപ്പാടി, എബിന്‍ വാട്ടപ്പള്ളി , കെ.സി കുഞ്ഞുമോന്‍ , രാജന്‍ കുളങ്ങര, ബിജുവരിക്കയാനി
ജോയി കോലത്ത്, ഷീലാ ബാബു, മാര്‍ട്ടിന്‍ കോലടി,  ടോം കണിയാശ്ശേരി ജിനു ജോര്‍ജ്,, ടോമി ജോസഫ്, ജേക്കബ് ചെമ്പനാനി, ബാബു നെടുംകുന്നേല്‍, , ജോര്‍ജ് തോമസ്, സോജന്‍ രാമപുരം, ജോസ് കുട്ടിപനന്തോട്ടം, ബാബു കാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments