കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷന്‍ നടന്നു. ലയണ്‍സ് ഹാളില്‍ ട്രഷറര്‍ ടോമി ലൂക്കോസ് ഫ്‌ലാഗ് സല്യൂട്ടേഷന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഷോണി P ജേക്കബ് സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ശ്രീജിത് നമ്പൂതിരി അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു PP റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന ഭാരവാഹികളെ MJF ലയണ്‍ തോമസുകുട്ടി മുളയ്ക്കല്‍ പരിചയപ്പെടുത്തി.
സണ്ണി കലേക്കാട്ടില്‍ ഇന്‍സ്റ്റാളിംഗ് ഓഫീസറെ സ്വാഗതം ചെയ്തു. സമ്മേളന ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനും MJF ലയണ്‍ PDG മാഗി ജോസ് മേനാംപറമ്പില്‍ നിര്‍വഹിച്ചു. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം കിടങ്ങൂര്‍ SI ബോബി എബ്രഹാം നിര്‍വഹിച്ചു. ഡയാലിസിസ് കിറ്റ് വിതരണവും മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും നടന്നു. കിടങ്ങൂര്‍ LLM ഹോസ്പിറ്റല്‍ ഓര്‍ത്തോ പിഡിക് സര്‍ജന്‍ ഡോ ജിജോ ജോസ്, പാലാ കാര്‍മല്‍ ഹോസ്പിറ്റല്‍ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. സ്റ്റാനി മാത്യു എന്നിവരെ ആദരിച്ചു. ലയണ്‍ വര്‍ഗീസ്, ലയണ്‍ ശ്രീജിത് നമ്പൂതിരി, ലയണ്‍ കേണല്‍ ത്രേസ്യാമ്മ സിറിയക് എന്നിവര്‍ പ്രസംഗിച്ചു. SSLC, +2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി തോമസുകുട്ടി യു, ട്രഷറര്‍ ഹരീശ്വരന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ ത്രേസ്യാമ്മ സിറിയക് എന്നിവര്‍ പുതിയ ഭാരവാഹികളായിചുമതലയേറ്റു.
0 Comments