കേരളത്തിലെ കത്തോലിക്കരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മികച്ച നേതൃത്വം നല്‍കിയിരുന്നത് KM മാണിയായിരുന്നുവെന്ന് PC ജോര്‍ജ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മറ്റൊരു നേതാവില്ലെന്നും PC ജോര്‍ജ് പറഞ്ഞു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ് . പാലാ ബിഷപ് ജോസഫ് കല്ലറങ്ങാടിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച PC ജോര്‍ജ് യുവതലമുറയില്‍പെട്ടവര്‍ ജോലി തേടി വിദേശത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനും അവരെ തിരിച്ചു കൊണ്ടുവരാനും ശ്രമിക്കണമെന്ന്അഭ്യര്‍ത്ഥിച്ചു.





0 Comments